തലശേരി-മാഹി ബൈപ്പാസിലെ ടോള്‍ ബൂത്തിലെ യാത്രാദുരിതം ; മനുഷ്യാവകാശകമ്മിഷന്‍ സ്വമേധയാ കേസെടുത്തു

dfd

 കണ്ണൂര്‍: തലശേരി-മാഹി ബൈപ്പാസിലെ ടോള്‍ പിരിവിനെതിരെ വിവിധസംഘടനകള്‍ പ്രതിഷേധ സമരം നടത്തിവരികെ മനുഷ്യാവകാശകമ്മിഷനും കേസെടുത്തു. ദേശീയപാതാ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ പതിനഞ്ചുദിവസത്തിനകംറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശകമ്മിഷന്‍ ആക്ടിങ് ചെയര്‍മാനുംജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

 ഇതുസംബന്ധിച്ച മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശകമ്മിഷന്‍ സ്വമേധയായാണ് കേസെടുത്തത്.  തലശേരി-മാഹി ബൈപ്പാസ് ഉദ്ഘാടനം ചെയ്ത ദിവസം മുതല്‍ ടോള്‍പിരിവ് തുടങ്ങിയിരുന്നു. ആറുവരി പാതയ്ക്കു ടോള്‍ ബൂത്തില്‍ 24 ഗേറ്റുകള്‍ വേണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ ഇതു നോക്കികുത്തിയാക്കി കൊണ്ടു നാലുവരിയാക്കി ചുരുക്കിയെന്നാണ് പരാതി. 


ആംബുലന്‍സ് ഉള്‍പ്പെടെ അടിയന്തിരമായി കടത്തിവിടേണ്ട വാഹനങ്ങള്‍, വി.വി. ഐ.പി വാഹനങ്ങള്‍, ടോള്‍ ആവശ്യമില്ലാത്ത ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ എന്നിവ കടത്തിവിടാന്‍ പ്രത്യേക ഗേറ്റുകളില്ലെന്ന പരാതിയും ശക്തമായിരുന്നു. ഇതോടെ ട്രയല്‍ റണ്‍ആരംഭിച്ചതുമുതല്‍ വാഹനതിരക്കുളള സമയങ്ങളില്‍ ടോള്‍ ഗേറ്റില്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ പ്രതിഷേധസമരം നടത്തിയത്.

Tags