തലശേരി ഇരട്ടക്കൊല: അഞ്ചാം പ്രതിയുടെ ജാമ്യഹരജി കോടതി തളളി

court

 കണ്ണൂര്‍: സി.പി. എം പ്രവര്‍ത്തകരായ നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണയില്‍ കെ. ഖാലിദ് (52), സഹോദരി ഭര്‍ത്താവ് പൂവനാഴി ഷമീര്‍എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജാമ്യഹരജി മൂന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതി തള്ളി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചാംപ്രതി സുജിത്ത് കുമാറിന്റെ ഹരജിയാണ് തള്ളിയത്. കഴിഞ്ഞദിവസം സഹായികളായ ആറും ഏഴും പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ 22ന് വൈകിട്ട് തലശേരി വീനസ് കവലയില്‍ വച്ചായിരുന്നു കൊലപാതകം. 

കേസില്‍ ഏഴു പ്രതികള്‍ക്കെതിരേ അന്വേഷണ സംഘം തലശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം ഈ കേസിലെ രണ്ടു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ക്രൈംബ്രാഞ്ചാണ് ലഹരിവില്‍പന ചോദ്യം ചെയ്തതിന് രണ്ടുപേരെ തലശേരി സഹകരണാശുപത്രിക്ക്മുന്‍വശം വെച്ചു രണ്ടു പേരെ കുത്തിക്കൊന്ന കേസില്‍ അന്വേഷണം നടത്തിയത്. ഈ കേസില്‍ ഓട്ടോഡ്രൈവറായ പാറായി ബാബു, ഭാര്യയുടെ സഹോദരന്‍ നിക്‌സണ്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

Share this story