എൻ.ഡി.എ സ്ഥാനാർഥികൾക്ക് നൽകാൻ 100കോടിയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരൻ രാജ്യം വിട്ടു; ടി ജി നന്ദകുമാർ
ന്യൂഡൽഹി: എൻ.ഡി.എ. സ്ഥാനാർഥികൾക്ക് നൽകാൻ വേണ്ടി നൂറുകോടി രൂപയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരൻ രാജ്യം വിട്ടുവെന്ന ആരോപണവുമായി ടി ജി നന്ദകുമാർ. ആ തുക കേരളത്തിലേക്ക് എത്തിയിരുന്നെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് കടമായി നല്‍കാനുണ്ടായിരുന്ന തുക തിരികെ നല്‍കുമായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സ്ഥാനാര്‍ത്ഥിക്കും 5 കോടി വീതം നല്കാന് കേരളത്തിലേക്ക് വിട്ട പണം കേരളത്തിലേക്ക് എത്തിയിട്ടില്ലെന്നും കേരളത്തിലേക്ക് പണം കൊടുത്തുവിട്ട ഹവാലക്കാരന്‍ ഇന്ത്യ വിട്ടതിനാൽ പല മണ്ഡലങ്ങളിലും എൻ.ഡി.എ. സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് വേണ്ട പണമില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. തന്റെ കൈയിൽ നിന്ന് എൻ.ഡി.എ. സ്ഥാനാർഥി ശോഭ സുരേന്ദ്രന് പത്ത് ലക്ഷം രൂപ വാങ്ങിച്ചുവെന്നും തിരിച്ചു തന്നില്ലെന്നും നന്ദകുമാർ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നത് എന്ന് അവകാശപ്പെടുന്ന ബാങ്ക് രസീതും അദ്ദേഹം പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു.
എന്റെ പണം തരണമെന്ന് ശോഭാ സുരേന്ദ്രന്റെ സന്തത സഹചാരികളോട് പറഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് വരുമ്പോൾ പണം തരാം എന്നാണ് അവർ പറഞ്ഞത്. എന്നാൽ ഹവാലക്കാരൻ മുങ്ങിയതോടെ പണം നൽകാൻ കഴിഞ്ഞില്ലെന്നും നന്ദകുമാർ ആരോപിച്ചു.