നടൻ വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍

google news
vinayakan

പാലക്കാട്: നടന്‍ വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍. രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്നാണ് അറിയിച്ചത്. അതല്ലാതെ മറ്റ് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സുഭാഷ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. രാവിലെ 5 മണി മുതല്‍ 9 മണി വരെയും വൈകിട്ട് 5 മണി മുതല്‍ 8 മണിവരെയുമാണ് നട തുറക്കാറുള്ളത്.

വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോള്‍ അതിനനുവദിച്ചില്ല എന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പ്രചരിച്ചിരുന്നു. അനാവശ്യ വിവാദമാണ് പ്രചരിക്കുന്നത് എന്നാണ് നാട്ടുകാരുള്‍പ്പെടെ പറയുന്നത്.

അമ്പലത്തില്‍ പണി നടക്കുന്നുണ്ടായിരുന്നു. തൊപ്പിയൊക്കെ വെച്ചതിനാലാവാം അവര്‍ക്ക് വിനായകനെ മനസിലായില്ല. ആരാണെന്ന് ചോദിച്ചതാണ് വിനായകനെ ചൊടിപ്പിച്ചത് എന്നാണ് താന്‍ മനസിലാക്കുന്നതെന്നും സുഭാഷ് പറഞ്ഞു. ഇല്ലാത്ത വിഷയത്തെ വെറുതെ ഊതിവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags