സംസ്ഥാനത്ത് ഇന്നും താപനില ക്രമാതീതമായി ഉയരും

google news
temperature

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ക്രമാതീതമായി ഉയരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, ഏപ്രിൽ 3 വരെയാണ് താപനില വർദ്ധിക്കുക. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്നതാണ്. താപനില ഉയരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൊല്ലം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതാണ്. കൊടുംചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് വേനൽ മഴയ്ക്ക് സാധ്യത.

Tags