കുഞ്ഞു തന്‍വിയുടെ ചികിത്സയ്ക്ക് ഇനിയും വേണം 15 ലക്ഷം രൂപ, നാടൊന്നിക്കുമ്പോള്‍ നിങ്ങളും സഹായിക്കില്ലേ

google news
Thanvi

കണ്ണൂര്‍: അപൂര്‍വരോഗം ബാധിച്ച കണ്ണൂര്‍ പറശ്ശിനിക്കടവ് നണിച്ചേരിയിലെ അഞ്ചു വയസുകാരി തന്‍വിക്കുവേണ്ടി നാടൊന്നാകെ കൈകോര്‍ക്കുന്നു. ഹൈജീന്‍ നെഫ്രോട്ടിക് സിന്‍ഡ്രം എന്ന മാരകമായ അസുഖം ബാധിച്ച സജിന്‍ സ്നേഹ ദമ്പതികളുടെ മകള്‍ തന്‍വിയുടെ ചികിത്സയ്ക്കായി ഇതിനകം 20 ലക്ഷത്തോളം രൂപ വീട്ടുകാര്‍ ചെലവഴിച്ചുകഴിഞ്ഞു. തുടര്‍ന്നുള്ള ചികിത്സയ്ക്കായി 35 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

ഭാരിച്ച ചികിത്സാ ചെലവ് താങ്ങാവുന്നതിലേറെ ആയതോടെ നാട്ടുകാര്‍ കുടുംബത്തെ സഹായിക്കാന്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാ സുമനസുകളുടേയും സഹായ സഹകരണം കുടുംബം അഭ്യര്‍ത്ഥിക്കുന്നു. 15 ലക്ഷം രൂപയാണ് ഇനിയും ചികിത്സയ്ക്കായി ആവശ്യമുള്ളത്.

ചികിത്സാ സഹായം സ്വരൂപിക്കുന്നതിനായി കേരള ഗ്രാമീണ്‍ ബാങ്ക് ധര്‍മശാല ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

A/c No: 40730101029455
IFSC Code: KLGB0040730

Google Pay No: 9809517676
Phone Pay No: 9809517676

 

 

Tags