അരിക്കൊമ്പന്‍ ചരിഞ്ഞെന്ന പ്രചാരണം തമിഴ്‌നാട് വനം വകുപ്പ് തള്ളി

google news
ari komban

ഇടുക്കി ചിന്നക്കനാലില്‍ നിന്ന് നാട് കടത്തിയ കാട്ടാന അരിക്കൊമ്പന്‍ ചരിഞ്ഞെന്ന പ്രചാരണം തമിഴ്‌നാട് വനം വകുപ്പ് തള്ളി. അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആന ഇപ്പോഴുള്ളത്. ആന ആരോഗ്യവാനാണ്. ചരിഞ്ഞെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും തമിഴ്‌നാട് വനംവകുപ്പ് വിശദീകരിച്ചു.

അരിക്കൊമ്പനെ കുങ്കിയാന ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്‌നാട് പി സി സി എഫ് ശ്രീനിവാസ് ആര്‍ റെഡ്ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അപ്പര്‍ കോതയാര്‍ വന മേഖലയില്‍ തുറന്നുവിട്ട ആനയെ വീണ്ടും പിടികൂടുന്നതിനോട് വനംവകുപ്പിന് താത്പര്യമില്ല.

Tags