കണ്ണൂരിൽ റിപ്പർ മോഡൽ അക്രമം. വയോധികക്ക് ഗുരുതര പരിക്ക്, മൂന്നര പവൻ സ്വർണമാല കവർന്നു
taliparamba ṟippar mēāḍal akramaṁ vayēādhikakk gurutara parikk


കണ്ണൂർ: കുറുമാത്തൂർ കീരിയാട്ട് റിപ്പർ മോഡൽ ആക്രമണം കുറുമാത്തൂർ കീരിയാട്ട്  വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നു. കീരിയാട് ബാവുപ്പറമ്പിലെ ' തളിയൻ വീട്ടിൽ കാർത്യായനി (78) നാണ് ഗുരുതരമായി പരിക്കേറ്റത്.ഇന്നലെ  ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ വെള്ളം എടുക്കാൻ പോകവെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ മാലയുമായി രക്ഷപ്പെടുകയായിരുന്നു. 

മൂന്നര മണിയോടെ മകൻ സജീവൻ എത്തിയപ്പോഴാണ് അവശനിലയിൽ വീണു കിടക്കുന്ന കാർത്യായനിയെ കണ്ടത്.ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

Share this story