തളിപ്പറമ്പിനെ നടുക്കി വീണ്ടും വാഹനാപകടം ; കാറിന് പിന്നില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

google news
accident

തളിപ്പറമ്പ് : തളിപ്പറമ്പ് ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണപുരം കൃസ്തുക്കുന്നിലെ ജോയല്‍ ജോസഫ്്(23), ചെറുകുന്ന് പാടിയിലെ ജോമോന്‍ ഡൊനിക്(23) എന്നിവരാണ് മരിച്ചത്.

accident

ദേശീയപാതയോരത്ത് ആലിങ്കീല്‍ തിയേറ്ററിന് സമീപം നിര്‍ത്തിയിട്ട കെ.എല്‍-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍-13 എ യു 1042 ബൈക്ക് ഇടിച്ചുകയറിയത്.

car

ഇവര്‍ കുപ്പം ഭാഗത്തുനിന്നും തളിപ്പറമ്പ് ടൗണ്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോകുകയായിരുന്നു. റോഡില്‍ തളംകെട്ടിക്കിടന്ന രക്തം തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് എത്തിയാണ് റോഡില്‍ നിന്ന് കഴുകിമാറ്റിയത്. അമിതവേഗതയില്‍ ബൈക്ക് നിയന്ത്രിക്കാനാവാത്തതാണ് തളിപ്പറമ്പില്‍ നടന്ന ബൈക്കപകടത്തിന് കാരണമെന്ന് സൂചന. തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ മരിച്ച ചെറുകുന്ന് സ്വദേശികളായ യുവാക്കളുടെവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കയാണ്. പരേതനായ ബോബിയുടെയുടെയും ജസീന്തസീമയുടെയും മകനാണ് ജോയല്‍. ഡൊമിനിക്ക്-ജോയ്‌സി ദമ്പതികളുടെ മകനാണ് ജോമോന്‍. സഹോദരന്‍: ജാക്‌സണ്‍.

Tags