യൂണിഫോം തയ്പ്പിക്കാനെത്തിയെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്

case
 തളിക്കുളം കാളിദാസാ നഗര്‍ സ്വദേശി രാജനെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

തൃശ്ശൂര്‍: യൂണിഫോം  അളവെടുക്കുന്നതിന് വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച തയ്യല്‍ക്കാരന് പതിനേഴ് വര്‍ഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

 തളിക്കുളം കാളിദാസാ നഗര്‍ സ്വദേശി രാജനെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

കേസിന് ആസ്പദമായ സംഭവം നടന്നത് 2015 ലാണ് . പെണ്‍കുട്ടി പീഡനവിവരം  മാതാപിതാക്കളോട് വെളിപ്പെടുത്തിയതിന് പിന്നാലെ വാടാനപ്പള്ളി പൊലീസില്‍ പരാതി നല്‍കി.

 പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി. 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍ കോടതിയിലെത്തിക്കുകയും ചെയ്തു.

 

Share this story