ടി20; ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
suresh gopi
തിങ്കളാഴ്ച വൈകീട്ട് ആറരയ്‌ക്ക് താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും അദ്ദേഹം ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യുക.  സ്റ്റേഡിയത്തില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം ഈ മാസം 28 നാണ്.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടനും ബിജെപി മുന്‍ എംപിയുമായ സുരേഷ് ഗോപി നിര്‍വ്വഹിക്കും.

തിങ്കളാഴ്ച വൈകീട്ട് ആറരയ്‌ക്ക് താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും അദ്ദേഹം ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യുക.  സ്റ്റേഡിയത്തില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം ഈ മാസം 28 നാണ്.

ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ആദരിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അദ്ധ്യക്ഷന്‍ സജന്‍ കെ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. സിപിഐ നേതാവും മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രന്‍ മത്സരത്തിന്റെ ടീസര്‍ വീഡിയോ പ്രകാശനം ചെയ്യും.

ചടങ്ങില്‍ ബാങ്കിംഗ് പാര്‍ട്ണറായ ഫെഡറല്‍ ബാങ്ക്, ടിക്കറ്റിംഗ് പാര്‍ട്ണറായ പേടിഎം ഇന്‍സൈഡര്‍ മെഡിക്കല്‍ പാര്‍ട്ണര്‍ അനന്തപുരി ഹോസ്പിറ്റല്‍ എന്നിവയുമായി ധാരണാപത്രങ്ങള്‍ കൈമാറും.

Share this story