അക്ഷരം മ്യൂസിയം സ്ഥാപിച്ചത് വിശ്വസിക്കാൻ കഴിയാത്തത്ര മഹത്തായ പുണ്യകർമം: ടി. പത്മനാഭൻ
Nov 26, 2024, 19:43 IST
കോട്ടയം: അക്ഷരം ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയം സ്ഥാപിച്ചത് വിശ്വസിക്കാൻ കഴിയാത്തത്ര മഹത്തായ പുണ്യകർമമാണെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. അക്ഷരം ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്.പി.സി.എസിന്റെ ഏറ്റവും പഴയ അംഗമാണ് ഞാൻ. 1950ൽ കാരൂർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എസ്.പി.സി.എസിന്റെ 50 ഷെയർ എടുത്തു. 10 രൂപയായിരുന്നു ഒരു ഷെയറിന്റെ തുകയെന്നും അദ്ദേഹം പറഞ്ഞു.