ലോക മുങ്ങിമരണ നിവാരണ ദിനാചരണം ; രാമന്തളി ഏറൻ പുഴ നീന്തിക്കടന്ന് വനിതകൾ

kavvayi
kavvayi

ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തിൻ്റെ ഭാഗമായി ചാൾസൺ സ്വിമ്മിങ് അക്കാദമി കവ്വായി കായലിൻ്റെ ഭാഗമായ രാമന്തളി ഏറൻ പുഴയിൽ സംഘടിപ്പിച്ച നീന്തൽ 2 km കായൽ നീന്തിക്കടന്ന് വന്ന വനിതകളെ രാമന്തളി പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷൈമ സ്വീകരിക്കുന്നു.

ജൂലൈ 25 ലോകമെമ്പാടും മുങ്ങിമരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള ജലസുരക്ഷാ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ്  അക്കാദമിയിൽ പരിശീലകൻ നീന്തൽ പരിശീലനത്തിലെ ലോക റെക്കോഡ് ജേതാവുമായ ഡോ: ചാൾസൺ ഏഴിമലയുടെയും, കേരള പോലീസ് കോസ്റ്റൽ വാർഡൻ വില്യംസ് ചാൾസൻ്റെയും ശിക്ഷണത്തിൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കായി ആയാസ രഹിത ദീർഘദൂര നീന്തൽ സംഘടിപ്പിച്ചത്.

ലോകത്തെമ്പാടും മുങ്ങിമരണങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ 2021 ലാണ് ഐക്യരാഷ്ട്ര സംഘടന ജൂലൈ 25- ലോക മുങ്ങിമരണ നിവാരണ ദിനമായി എല്ലാ വർഷവും നടത്താൻപ്രഖ്യാപിക്കുന്നത്
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ദിനാചരണത്തിൻ്റെ ഭാഗമായി ആദ്യമിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഒരോ വർഷവും ശരാശരി രണ്ട് ലക്ഷത്തി മുപ്പത്തിയാറായിരം പേർ മുങ്ങി മരിക്കുന്നു എന്നതാണ്.

കുട്ടികളുടെയും, യുവാക്കളുടെയും മരണകാരണങ്ങളിൽ 10 ൽ ഒന്നായി വളരെ പ്രധാനമായി കാണുന്നത് മുങ്ങി മരണമാണ്. അവികസിത വികസ്വര രാജ്യങ്ങളിലെ ചെറുതും, വലുതുമായ ജലാശയങ്ങളിലാണ് മുങ്ങിമരണങ്ങൾ കൂടുതലായി കണ്ട് വരുന്നത്.

നീന്തൽ പരിശീലനത്തിൻ്റെ അഭാവമാണ് പ്രധാന മുങ്ങി മരണ കാരണം. സുരക്ഷ മുൻകരുതലില്ലാത്ത ബോട്ട് യാത്ര മറ്റൊര് വലിയ മുങ്ങിമരണകാരണമാണ്.

മുങ്ങിമരണങ്ങൾ കുറയ്ക്കാൻ നിരവധിയായ, വ്യത്യസ്തമായ ജലാശയങ്ങളിൽ, സ്വിമ്മിങ് പൂളിലും, നാടൻകുളങ്ങളിലും, പുഴയിലും, കടലിലും, കായലിലും, നീന്തൽ പരിശീലന ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന 15000 ത്തിൽ പരം ശിഷ്യഗണങ്ങളുള്ള ചാൾസൻ്റെ 2 പതിറ്റാണ്ടായി നടത്തിവരുന്ന സേവനങ്ങൾ പരിഗണിച്ച് വാഷിങ്ങ്ടൺ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചിരുന്നു.

ആയാസ രഹിതമായി ദീർഘദൂരം,നീന്തി സ്വയരക്ഷയ്ക്കും, പര രക്ഷയ്ക്കും പ്രാപ്തമാകാനുതകുന്ന പരിശീലനരീതി  ചാൾസൺ സ്വയം രൂപപ്പെടുത്തിയ CSTമെഥേഡിലൂടെ യാണ് പരിശീലിപ്പിക്കുന്നത്.

Tags