ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളില്‍ ടോപ് 10 ല്‍ ഇടം പിടിച്ച് സൊമാറ്റോയും സ്വിഗിയും.

google news
swiggy zomato



ഒട്ടാവ: വിശക്കുമ്പോള്‍ ഫോണെടുത്ത് കുത്തി ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ അത്ര ചില്ലറക്കാരല്ല. ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളില്‍ ടോപ് 10 ല്‍  ഇടം പിടിച്ചവയാണ് സൊമാറ്റോയും സ്വിഗിയും. രണ്ട് കമ്പനികളും 100-ലധികം ഇന്ത്യന്‍ യൂണികോണുകളുടെ ഭാഗമാണ്. ഒരു ബില്യണ്‍ ഡോളറിലധികം (ഏകദേശം 8,000 കോടി രൂപ) മൂല്യമുള്ള കമ്പനികളാണ് യൂണികോണ്‍സ്. 

കാനഡ ആസ്ഥാനമായുള്ള ആഗോള ഗവേഷണ സ്ഥാപനമായ ഇടിസി ഗ്രൂപ്പ് 'ഫുഡ് ബാരണ്‍സ് 2022 - ക്രൈസിസ് പ്രൊഫിറ്ററിംഗ്, ഡിജിറ്റലൈസേഷന്‍ ആന്‍ഡ് ഷിഫ്റ്റിംഗ് പവര്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സ്വിഗിയും സൊമാറ്റോയും യഥാക്രമം ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ ഉള്ളത്. ഇടിസി ഗ്രൂപ്പ് പറയുന്നതനുസരിച്ച് തയ്യാറാക്കിയ ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, മറ്റ് റീട്ടെയില്‍ ഇനങ്ങള്‍ എന്നിവ ഓര്‍ഡര്‍ ചെയ്യുന്നതിനും പണം നല്‍കുന്നതിനുമുള്ള ഡിജിറ്റല്‍, ഓണ്‍-ഡിമാന്‍ഡ് പ്ലാറ്റ്ഫോമുകളെയാണ് ഫുഡ് ഡെലിവറി സംവിധാനം എന്നു പറയുന്നത്. 

റെസ്റ്റോറന്റുകള്‍/ചില്ലറ വ്യാപാരികളുടെ ഓര്‍ഡറുകള്‍ ഫില്‍ ചെയ്യുകയും കൊറിയറുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ചൈനയുടെ പരസ്യമായി ലിസ്റ്റുചെയ്തിരിക്കുന്ന ഫുഡ് പ്ലാറ്റ്ഫോമായ ങലശൗേമി ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. യുകെയുടെ ഡെലിവറോ, യുഎസിന്റെ യൂബര്‍ ഇറ്റ്‌സ് എന്നിവ തൊട്ടുപിന്നിലുണ്ട്. 
കൂടാതെ, Ele.me, DoorDash, Just Eat Takeaway/Grubhub, Delivery Hero, iFood എന്നിവയാണ് നാല് മുതല്‍ എട്ടു വരെയുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.  

ഗിഗ് എക്കണോമിയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളിലും റിപ്പോര്‍ട്ടുകളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് . ഡെലിവറി തൊഴിലാളികളെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ജീവനക്കാര്‍ക്ക് പകരം സ്വതന്ത്ര കരാറുകാരായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് സാമൂഹിക സുരക്ഷ, നഷ്ടപരിഹാരം അല്ലെങ്കില്‍ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാറില്ല. 

പ്ലാറ്റ്ഫോമുകളുടെ ഇത്തരം നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനായി പല ഗവണ്‍മെന്റുകളും തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറായേക്കുമെന്ന സൂചനയുണ്ട്. യുഎസ്എയില്‍, ന്യൂയോര്‍ക്ക് സിറ്റിയാണ് നിലവില്‍ ഭക്ഷ്യ വിതരണ മേഖലയെ നിയന്ത്രിക്കുന്നതിനും മിനിമം വേതനം സ്ഥാപിക്കുന്നതിനും മറ്റുമായി നിയമം പാസാക്കിയ ആദ്യത്തെ നഗരം എന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags