'സ്വർണച്ചേന' വാഗ്ദാനം ചെയ്ത് 32 ല​ക്ഷം രൂ​പ​യും 60 പ​വ​ൻ സ്വർണ്ണവും തട്ടി ; യുവതി പിടിയിൽ

google news
chena

ക​രു​നാ​ഗ​പ്പ​ള്ളി : സ്വ​ർ​ണ​ച്ചേ​ന വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ​തി പി​ടി​യി​ലാ​യി. കൊ​ല്ലം തേ​വ​ല​ക്ക​ര ക​രീ​ച്ചി കി​ഴ​ക്ക​തി​ൽ രേ​ഷ്മ ആ​ണ് (25) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. തൊ​ടി​യൂ​ർ സ്വ​ദേ​ശി​യാ​യ അ​മ്പി​ളി​യെ​യും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ ഗീ​ത, രോ​ഹി​ണി എ​ന്നി​വ​രെ​യു​മാ​ണ്​ ക​ബ​ളി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 

താ​ലി പൂ​ജ ന​ട​ത്തി​യാ​ൽ സ്വ​ർ​ണ​ച്ചേ​ന ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​ല​പ്പോ​ഴാ​യി 32 ല​ക്ഷം രൂ​പ​യും 60.5 പ​വ​ൻ സ്വ​ർ​ണ​വു​മാ​ണ് യു​വ​തി ത​ട്ടി​യെ​ടു​ത്ത​ത്. 2023 ഫെ​ബ്രു​വ​രി മു​ത​ൽ പ​ല​ത​വ​ണ​ക​ളാ​യി താ​ലി​പൂ​ജ​ക്കെ​ന്ന വ്യാ​ജേ​ന പ​ണ​വും സ്വ​ർ​ണ​വും കൈ​പ്പ​റ്റി​യെ​ങ്കി​ലും ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ്വ​ർ​ണ​ച്ചേ​ന ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് അ​മ്പി​ളി ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 

ത​ട്ടി​പ്പി​ന് സ​ഹാ​യി​ച്ച​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​ത്തി വ​രു​ക​യാ​ണെ​ന്നും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ക​ലാ​ധ​ര​ൻ പി​ള്ള, ഷാ​ജി​മോ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, രാ​ജീ​വ്, സി.​പി.​ഒ ശാ​ലു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags