എന്‍ഐഎ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണം; സ്വപ്നയുടെയും സരിത്തിന്റെയും ഹര്‍ജി ഹൈക്കോടതിയില്‍
swapna suresh


സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് സ്വപ്നയും സരിത്തും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനം വിട്ടു പോകരുതെന്ന വ്യവസ്ഥയിലാണ് സ്വപ്ന സുരേഷും, പി.എസ്. സരിത്തും ഇളവ് ആവശ്യപ്പെട്ടത്. ബെംഗളൂരുവില്‍ ജോലി ലഭിച്ച സാഹചര്യത്തിലാണ് ആവശ്യമുന്നയിക്കുന്നതെന്നും ഇരുവരും കോടതിയെ അറിയിച്ചിട്ടുണ്ട്.


 

Share this story