ഗു​രു​വാ​യൂ​ർ ആ​ന​ക്കൊ​ട്ട​യി​ൽ ആ​ന​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവം : രണ്ട് പാപ്പാന്മാർക്ക് സസ്​പെൻഷൻ

google news
elephant

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ആ​ന​ക്കൊ​ട്ട​യി​ൽ ആ​ന​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ രണ്ട് പാപ്പാന്മാർക്ക് സസ്​പെൻഷൻ. പാ​പ്പാ​ന്മാ​രെ ദേ​വ​സ്വം ബോ​ർ​ഡാണ് സ​സ്പെ​ൻ​ഡ് ചെ​യ്തു. കൃ​ഷ്ണ, കേ​ശ​വ​ൻ​കു​ട്ടി എ​ന്നീ ആ​ന​ക​ളു​ടെ പാ​പ്പാ​ന്മാ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

തമിഴ് നാട് മുൻ മുഖ്യമന്ത്രി ജ​യ​ല​ളി​ത ന​ട​ക്കി​രു​ത്തി​യ കൃ​ഷ്ണ എ​ന്ന ആ​ന​യ്ക്കും കേ​ശ​വ​ൻ കു​ട്ടി എ​ന്ന മ​റ്റൊ​രാ​ന​യ്ക്കു​മാ​ണ് പാ​പ്പാ​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത്. ഒ​രു മാ​സം മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ആ​ന​ക​ളെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​വ​രി​ൽ നി​ന്നും ദേ​വ​സ്വം ബോ​ർ​ഡ് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ഴ​യ​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഡോ​ക്ട​ർ​മാ​ർ ആ​ന​ക​ളെ പ​രി​ശോ​ധി​ച്ചു. ക്ഷേ​ത്രം ശീ​വേ​ലി​പ​റ​മ്പി​ലെ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു മ​ർ​ദ​നം. വ​ടി​ക്കോ​ല് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് തു​ട​ര്‍​ച്ച​യാ​യി ശ​ക്ത​മാ​യി ആ​ന​യെ മ​ര്‍​ദി​ക്കു​ന്ന​താണ് ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

Tags