കോഴിക്കോട് ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

google news
suspension

കോഴിക്കോട്: പണം നൽകാതെ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങാൻ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്ത ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു. ബാലുശേരി സ്‌റ്റേഷനിലെ എസ്ഐ എ.രാധാകൃഷ്ണ‌നെയാണ് സസ്പെൻഡ് ചെയ്തത്. ഹോട്ടൽ ഉടമയുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസ് എടുത്തിരുന്നു.  

സുഹൃത്തുക്കളുമായി എത്തി ഭക്ഷണം കഴിച്ച് പണം നൽകാതെ മടങ്ങുന്നത് എസ്ഐയുടെ പതിവായിരുന്നു. കഴിഞ്ഞ ദിവസം ജീവനക്കാർ പണം ചോദിച്ചതോടെ എസ്‌ഐ അസഭ്യം പറഞ്ഞ് ഹോട്ടലിൽ അതിക്രമം കാണിക്കുകയായിരുന്നു. തുടർന്നാണ് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകിയത്. 

Tags