ഒരു മണ്ഡലത്തില്‍ തിരിച്ചടി നേരിട്ടാലും അവിടെത്തന്നെ നിന്ന് പ്രവര്‍ത്തിച്ചത് വഴിയാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ വിജയം നേടാനായത് ; കെ സുരേന്ദ്രന്‍

google news
k surendran

തൃശ്ശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം ബിജെപി പ്രവര്‍ത്തകര്‍ക്ക് ആകെ മാതൃക എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു മണ്ഡലത്തില്‍ തിരിച്ചടി നേരിട്ടാലും അവിടെത്തന്നെ നിന്ന് പ്രവര്‍ത്തിച്ചത് വഴിയാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ വിജയം നേടാന്‍ കഴിഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


സുരേഷ് ഗോപിയുടെ മാതൃകയില്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തല്‍പരരാകണം. ശോഭ സുരേന്ദ്രന് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് യാതൊരു തടസ്സവും ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയതിന് പകരം എന്‍ഡിഐക്കൊപ്പം ചേര്‍ന്നിരുന്നു എങ്കില്‍ കോട്ടയം പാര്‍ലമെന്റ് സീറ്റ് കയ്യില്‍ ഇരിക്കുമായിരുന്നു. പത്മജയുടെ ബിജെപി പ്രവേശം തൃശ്ശൂരില്‍ നേട്ടം ചെയ്തു. കൂടുതല്‍ പേര്‍ ഇനിയും ബിജെപിക്കൊപ്പം വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags