കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി കേരളത്തില്‍

google news
suresh gopi

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് കോഴിക്കോടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര സഹമന്ത്രിയായതിന് ശേഷം കേരളത്തിലെത്തിയ അദ്ദേഹം ആദ്യം എത്തിയത് കോഴിക്കോടാണ്. ഇന്ന് രാവിലെ ആറരയ്ക്ക് തളി ക്ഷേത്ര ദര്‍ശനമാണ് ആദ്യ പരിപാടി. പിന്നീട് മാരാര്‍ജി ഭവനില്‍ വച്ച് ബി.ജെ.പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.


തുടര്‍ന്ന് കണ്ണൂരിലേക്ക് പോകുന്ന അദ്ദേഹം കൊട്ടിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം ഇ.കെ നായനാരുടെ വീടും അദ്ദേഹം സന്ദര്‍ശിക്കും. ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്.

Tags