സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

suresh

കേരളത്തില്‍ നിന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിജയിച്ചാല്‍ ക്യാബിനറ്റ് മന്ത്രിസ്ഥാനമാണ് തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഘടക കക്ഷികള്‍ക്ക് കൂടുതല്‍ മാന്ത്രിസ്ഥാനം ബിജെപി നല്‍കുന്ന പശ്ചാത്തില്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനമോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ സുരേഷ് ഗോപിക്ക് ലഭിച്ചേക്കും.

കേരളത്തില്‍ നിന്ന് രണ്ടാമത് ഒരു മന്ത്രി ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തൃശൂരിന്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് സാംസ്‌കാരികം, ടൂറിസം, സിനിമ വകുപ്പുകളില്‍ ഏതെങ്കിലും ലഭിക്കാനാണ് സാധ്യത. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

Tags