വോട്ട് തേടിയെത്തിയ സുരേഷ് ഗോപിക്ക് കണക്കിന് കൊടുത്ത് ക്രിസ്ത്യന്‍ വൈദികന്‍

google news
suresh gopi 1

തൃശൂര്‍: വോട്ട് തേടിയെത്തിയ സുരേഷ് ഗോപിക്ക് കണക്കിന് കൊടുത്ത് ക്രിസ്ത്യന്‍ വൈദികന്‍. വോട്ട് തേടിയെത്തിയ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയോടാണ് വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞാണ് വൈദികന്‍ രംഗത്തെത്തിയത്. തൃശൂര്‍ അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചത്. 

മണിപ്പൂര്‍ വിഷയത്തിലടക്കമുള്ള ക്രിസ്ത്യന്‍ വിഭാഗത്തിനോടുള്ള ബിജെപി നിലപാടുകള്‍ വൈദികന്‍ ചോദ്യം ചെയ്തതോടെ സംഭവം വിവാദമായി. അവിണിശേരി ഇടവകയില്‍ സുരേഷ് ഗോപി വോട്ട് തേടിയെത്തിയപ്പോഴാണ് സംഭവം നടന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും വിവാദമായിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് ഗോപി ആശാന്റെ മകനാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്‍ പറഞ്ഞുവെന്നും ചില വിഐപികള്‍ സുരേഷ് ഗോപിക്ക് വേണ്ടി അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും മകന്‍ രഘുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചതോടെ സുരേഷ് ഗോപി വെട്ടിലായി.

വിഷയം വലിയ ചര്‍ച്ചയായതോടെ രഘുരാജ് പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ താന്‍ ആരെയും ഇത്തരം കാര്യങ്ങള്‍ക്കായി ഒന്നും പറഞ്ഞ് ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം.