തൃശ്ശൂരില്‍ മതിലില്‍ താമര വരച്ച് സുരേഷ് ഗോപി

suresh gopi

തൃശ്ശൂരില്‍ മതിലില്‍ താമര വരച്ച് ബിജെപി മുന്‍ എംപി സുരഷ് ഗോപി.സ്ഥാനാര്‍ഥിയുടെ പേര് എഴുതാന്‍ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ചുവരെഴുതി.

മതിലുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ താമര വരച്ച് തുടങ്ങിയാണ് പ്രവര്‍ത്തകര്‍ക്ക് ആവേശം പര്‍ന്നത്. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തില്‍ സുരേഷ് ഗോപി ആദ്യം തുടങ്ങി.താമരയുടെ ചെറിയൊരു ഭാഗം മതിലില്‍ വരച്ചു. താമര പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളില്‍ മതിലുകളില്‍ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപിയെത്തി. സ്ഥാനാര്‍ഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേര്‍ക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു.

Tags