കണ്ണൂരിൽ സുരേഷ് ഗോപി വന്നാൽ ഈ മുഖം ഒരിക്കലും കാണണമെന്ന് ആഗ്രഹിക്കാത്ത വിധം തോൽക്കും : എം.വി ജയരാജൻ
Tue, 14 Mar 2023

കണ്ണൂർ. കണ്ണൂരിൽ. എൽ.ഡി.എഫ് ആരു മത്സരിച്ചാലും ജയിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ഗോപി വന്നാൽ പിന്നീട് സ്വന്തം മുഖം ഒരിക്കലും കാണാൻ അഗ്രഹിക്കാത്ത വിധം തോൽക്കും തലശേരിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നതു പോലെയുള്ള സഖ്യമാണ് സുരേഷ് ഗോപി മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഷംസീറിനെ തോൽപിക്കാൻ എല്ലാവരും തമ്മിൽ യോജിക്കണമെന്ന് പരസ്യമായിപറഞ്ഞയാളാണ് സുരേഷ് ഗോപിയെന്നും എം.വി ജയരാജൻ പറഞ്ഞു.