സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വന്‍ സ്വീകരണം; സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ച് റോഡ് ഷോ

google news
suresh gopi

തൃശ്ശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  തൃശ്ശൂരിൽ നിന്നും  വിജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വന്‍ സ്വീകരണം. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിൽ  സുരേഷ് ഗോപിയെ സ്വീകരിച്ചു, തുടര്‍ന്ന് കളക്ടറുടെ ചേമ്പറിലെത്തി തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ സാക്ഷ്യപത്രം  സുരേഷ് ഗോപി കളക്ടര്‍ കൃഷ്ണതേജ ഐ.എ.എസില്‍നിന്ന് ഏറ്റുവാങ്ങി. 

തിരുവനന്തപുരത്തുനിന്ന് തൃശ്ശൂര്‍ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ തലപ്പാവും കാവി ഷാളും താമരപ്പൂവും നല്‍കി പ്രവർത്തകർ സ്വീകരിച്ചു. തുടര്‍ന്ന് തൃശ്ശൂര്‍ നഗരത്തില്‍ റോഡ് ഷോയും.  സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബി.ജെ.പി. നടത്തുന്നത്.

Tags