നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനം; മന്ത്രിയായി തുടരുമെന്ന് വ്യക്തമാക്കി സുരേഷ് ഗോപി

suresh gopi1

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മന്ത്രിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹമന്ത്രി സ്ഥാനം ലഭിച്ചതില്‍ അതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കേരളത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും സുരേഷ് ഗോപി ഫെയ്സ്‌ബുക്കിൽ കുറിച്ചു.

കാബിനറ്റ് പദവി പ്രതീക്ഷിച്ചിട്ട് സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് പ്രതികരണം. ഏതു വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക എന്ന കാര്യത്തിൽ തീരുമാനം പുറത്തുവന്നിട്ടില്ല. 

Tags