കേരളത്തിൽ എയിംസ് കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കും; സുരേഷ് ഗോപി

suresh gopi

ന്യൂഡൽഹി: കേരളത്തിൽ എയിംസ് കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എയിംസിന് വേണ്ടി നൽകിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ വന്നില്ലെന്നും ലിസ്റ്റിൽ വന്നാൽ ബജറ്റിൽ വെച്ച് തീർച്ചയായും സാധിച്ചെടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.


 

Tags