പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണം ഉരുക്കുന്നതിനെതിരായ തൃപ്പൂണിത്തുറ രാജകുടുംബത്തിന്റെ ഹരജി തള്ളി സുപ്രീം കോടതി


ഡല്‍ഹി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തു മൂല്യമുള്ള സ്വര്‍ണ്ണ ആഭരണങ്ങള്‍ ഉരുക്കുന്നതിന് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. തൃപ്പൂണിത്തുറ രാജ കുടുംബത്തിന്റെ ഹര്‍ജി ആണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് മാരായ എം എം സുന്ദരേഷ്, രാജേഷ് ബിന്ദാല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.
പൂര്‍ണത്രയീശ ക്ഷേത്രത്തിലേക്ക് പുതിയ നെറ്റിപ്പട്ടം പണിയുന്നതിന് ക്ഷേത്രത്തിന്റെ പഴയ നെറ്റിപ്പട്ടം ഉരുക്കുന്നത് ചോദ്യം ചെയ്താണ് തൃപ്പൂണിത്തുറ രാജ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രവും ആയി ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങളുടെ കൂടി അഭിപ്രായം തേടണം എന്നായിരുന്നു രാജ കുടുംബത്തിന്റെ ആവശ്യം.
ക്ഷേത്രവും ആയി ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങളുടെ കൂടി അഭിപ്രായം തേടണം എന്നായിരുന്നു രാജ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ പഴയ നെറ്റിപ്പട്ടം ഉരുക്കിയാണ് പുതിയ നെറ്റിപ്പട്ടം പണിതത് എന്നും, അതിനാല്‍ ഈ ഹര്‍ജി അപ്രസക്തം ആയെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ പി വി ദിനേശ്, നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ പഴയ നെറ്റിപ്പട്ടം ഉരുക്കി പുതിയതു നിര്‍മിക്കാന്‍ 2016 ഫെബ്രുവരി 25നാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. പഴയ സ്വര്‍ണ നെറ്റിപ്പട്ടത്തിലെ കല്ലുകള്‍ പുതിയതില്‍ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. പഴയ നെറ്റിപ്പട്ടത്തിന്റെ ചരിത്രപരമായ മൂല്യം കണക്കാക്കാതെയുള്ള നടപടിയെ ചോദ്യം ചെയ്ത് തൃപ്പൂണിത്തുറ സ്വദേശി എസ്. അനുജനും രാജ കുടുംബവുമാണ് കോടതിയെ സമീപിച്ചത്.
Tags

മുഡാ ഭൂമി അഴിമതി കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്
കര്‍ണാടകയിലെ മുഡാ ഭൂമി അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികള്‍ തുടങ്ങിയവര്‍ക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകാ