വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെന്ററി കൺസഷൻ കരാർ ഒപ്പു വെച്ചു : മന്ത്രി വി.എൻ. വാസവൻ

Minister VN Vasavan
Minister VN Vasavan

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പു വെച്ചു.

സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളിലുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂർത്തിയിയാക്കി സംസ്ഥാന സർക്കാരിന് വരുമാനനേട്ടം സാധ്യമാക്കുന്നത് ആദ്യം വിഭാവനം ചെയ്തിരുന്നതിനെക്കാൾ നേരത്തെയാകുമെന്ന് മന്ത്രി വി.എൻ .വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാൾ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണിപ്പോൾ ധാരണയില്‍ എത്തിയിരിക്കുന്നത്. പഴയ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. അതായത് 2034 മുതല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുക.

വിവിധ കാരണങ്ങളാൽ പദ്ധതി പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ വരുമാന വിഹിതം 2039 മുതല്‍ മാത്രം അദാനി ഗ്രൂപ്പ് നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. അതായത് നിലവില്‍ നിര്‍മ്മാണം വൈകുമെങ്കിലും സര്‍ക്കാരിന് മുന്‍നിശ്ചയ പ്രകാരം അതിലും കൂടുതല്‍ വരുമാനം അദാനി പോർട്ട് കമ്പനിയിൽ നിന്ന് ലഭിക്കും.

പഴയ കരാര്‍ പ്രകാരം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിലെ വരുമാനം അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍ക്കാരിന് വിഹിതം നല്‍കുക. എന്നാല്‍, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തീകരിക്കുന്നതിനാല്‍ നാല് ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി കമ്പനി സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക . 

Tags