കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്‍റെ സസ്പെൻഷൻ പിൻവലിച്ചു
Kuthiravattom Mental Health Center

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അന്തേവാസി ചാടിപ്പോയി അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സൂപ്രണ്ട് കെ.സി രമേശനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

സൂപ്രണ്ടിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച കൂട്ട അവധി എടുത്ത് ഒ.പി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിവിധ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ സൂപ്രണ്ടിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടും സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് വൈകുന്നതാണ് പ്രതിഷേധത്തിന് കാരണം.

ആരോഗ്യവകുപ്പ് ഡയറകടറാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിച്ചത്. ഈ റിപ്പോർട്ടിൽ സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം നടന്നതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ തുടർച്ചയായുണ്ടാവുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നു.

Share this story