വേനല്‍മഴ 4 ദിവസം തുടരും, ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില്‍ മഴ സാധ്യത

google news
rain

കേരളത്തിന് ഇന്ന് വേനല്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നോക്കിയാല്‍ എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനല്‍ മഴ ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില്‍ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.നിലവിലെ അറിയിപ്പ് പ്രകാരം നാളെയും മറ്റന്നാളും ആലപ്പുഴ, എറണാകുളം ജില്ലകളിലെങ്കിലും വേനല്‍ മഴ ലഭിച്ചേക്കും.

എന്നാല്‍ സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്ന് ഒന്‍പത് ജില്ലകളില്‍ ചൂട് കൂടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുള്ളത്. കൊല്ലം, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുള്ളത്.
28 ാം തിയതി 3 ജില്ലകളിലാണ് നിലവില്‍ മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അന്നേ ദിവസം വേനല്‍ മഴ ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത.
കേരളതെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Tags