വേനല്‍മഴ; കൂത്താട്ടുകുളത്ത് വ്യാപകനാശം, ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

rain

കൊച്ചി: സംസ്ഥാനത്ത് വേനൽമഴ ശക്തമായി.  കൂത്താട്ടുകുളത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി. ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് . വേനൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്.ഇന്നലെ രാത്രി സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു.എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു.

എറണാകുളം കൂത്താട്ടുകുളം മേഖലയിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷിനാശം ഉണ്ടായി.24 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു കോടിയിലധികം രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നത്. പത്ത് ട്രാൻസ്ഫോർമറുകളും 50 വൈദ്യുതി പോസ്റ്റുകളും തകർന്നു . 20 ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കുള്ളത് . പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

Tags