നീലഗിരിയിൽ വേനല്‍ക്കാല ഉത്സവങ്ങള്‍ക്ക് തുടക്കം; 10 ലക്ഷം പൂക്കളുമായി ഊട്ടി ഫ്‌ളവർഷോ

google news
flower show

നീലഗിരിയിലെ വേനല്‍ക്കാല ഉത്സവങ്ങള്‍ക്ക് തുടക്കംകുറിച്ച് പുഷ്പപ്രദര്‍ശനവുമായി ഊട്ടി അണിഞ്ഞൊരുങ്ങി.  126-ാമത് പുഷ്പപ്രദര്‍ശനത്തിനാണ്‌ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെള്ളിയാഴ്ച തുടക്കമായത്.

പൂച്ചെടികള്‍, പര്‍വത തീവണ്ടിയാത്ര, പ്രദര്‍ശനങ്ങള്‍, സ്വാദിഷ്ഠമായ ഊട്ടി ഭക്ഷണവിഭവങ്ങള്‍, കുട്ടികളുടെ ആകര്‍ഷണകേന്ദ്രമായ 'ഡിസ്‌നി വേള്‍ഡ് ഫെയറി കാസ്റ്റില്‍' തുടങ്ങി ഒട്ടനവധി കാഴ്ചകളുണ്ട്. ഇനിയുള്ള പത്തുദിവസങ്ങള്‍ ഊട്ടിയിലും നീലഗിരിയിലും ഉത്സവകാലമാണ്.

ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 270 ഇനം ഇന്‍ക മേരി ഗോള്‍ഡ്, ഡാലിയ, ഡെയ്‌സി, സിനിയ, റുഗാന്‍ഡിഡുപ്റ്റൈ, സ്റ്റോക്ക്, സാല്‍വിയ, അഗെരാറ്റം, ഡെയ്‌സി വൈറ്റ്, ഡെല്‍ഫിനിയ, വിവിധ ആന്തൂറിയം ചെടികള്‍ തുടങ്ങി 10 ലക്ഷം വിവിധ പൂക്കള്‍ വിടര്‍ന്ന് നില്‍ക്കും. ഗ്ലാസ് ഹൗസ്, ഇറ്റാലിയന്‍ പൂന്തോട്ടം എന്നിവയുമുണ്ട്. കുട്ടികളെ ആകര്‍ഷിക്കാനായി ഡിസ്‌നി വേള്‍ഡ് റോസ് ഉള്‍പ്പെടെയുള്ള പൂക്കള്‍ കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Tags