ടവറിൽ കയറി യുവതിയുടെ ആത്‍മഹത്യാ ശ്രമം ; കടന്നൽ കൂടി ഇളകിയതോടെ താഴേക്ക് ചാടി
kayamkulam

കായംകുളം: കായംകുളം ടൗണിൽ യുവതിയുടെ ആത്‍മഹത്യാ ശ്രമം. ബിഎസ്എൻഎൽ ടവറിൽ കയറിയാണ് യുവതി ആത്‍മഹത്യാ ഭീഷണി മുഴക്കിയത്. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറിൽ കയറിയത്. തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്‌ഥലത്ത്‌ എത്തിയിരുന്നു.

എന്നാൽ, ടവറിലെ കടന്നൽ കൂടി ഇളകിയതിനെ തുടർന്ന് യുവതി താഴേക്ക് ചാടി. ഫയർഫോഴ്‌സ് വിരിച്ച വലയിലേക്കാണ് വീണത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കും രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർക്കും കടന്നലിന്റെ കുത്തേറ്റു.

Share this story