ആലപ്പുഴയിൽ സ്ത്രീധന പീഡനത്തില്‍ യുവതിയുടെ ആത്മഹത്യ : ഭര്‍തൃമാതാവ് റിമാന്‍ഡില്‍
Mon, 20 Jun 2022

ആലപ്പുഴ : മാവേലിക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് നടപടി.
പന്തളം പനങ്ങാട് സ്വദേശി ബിന്‍സി തോമസാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തുകയും വാര്‍ത്ത ട്വന്റിഫോര്‍ പുറത്തുവിടുകയുമായിരുന്നു. ബിന്‍സിയെ ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദിച്ചിരുന്നെന്നും മര്‍ദനത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും തെളിവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.