സുധീര്‍ നേടിയത് 3920 വോട്ട്, 140 മണ്ഡലങ്ങളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നിന്നാല്‍ ഇത്രയും വോട്ട് പിടിക്കാന്‍ ശേഷിയുള്ള എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് പി വി അന്‍വര്‍
പിണറായിസത്തിനെതിരെയുള്ള വോട്ട് എന്നാണ് അന്‍വര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ചേലക്കരയില്‍ എന്‍ കെ സുധീര്‍ ആയിരുന്നു അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. സിപിഐഎം സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ച മണ്ഡലത്തില്‍ സുധീര്‍ നേടിയത് 3920 വോട്ടാണ്. പിണറായിസത്തിനെതിരെയുള്ള വോട്ട് എന്നാണ് അന്‍വര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
140 മണ്ഡലങ്ങളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നിന്നാല്‍ 3920 വോട്ടുകള്‍ പിടിക്കാന്‍ ശേഷിയുള്ള എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട് എന്ന വെല്ലുവിളിയും അന്‍വര്‍ നടത്തുന്നുണ്ട്. എല്‍ഡിഎഫിലെ ഘടകക്ഷികളെ പേരുപറഞ്ഞാണ് അന്‍വര്‍ ചോദ്യമുന്നയിക്കുന്നത്. 'സിപിഐ. 140 മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ ആയിരത്തിലധികം വോട്ടുകിട്ടുന്ന എത്ര മണ്ഡലങ്ങളുണ്ടാവും? കേരള കോണ്‍ഗ്രസ് മാണി വിഭാഗം 140 മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ എത്ര സീറ്റുകളില്‍ 3,900 വോട്ടുകള്‍ കിട്ടും? കേരളത്തിലെ നാലാമത്തെ വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗിന് പോലും പത്തുനാല്‍പ്പത് മണ്ഡലങ്ങള്‍ക്കപ്പുറം ഈ വോട്ട് നേടാനാവില്ല' അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു.
കൃത്യമായ രാഷ്ട്രീയ ആശയത്തിന് മാത്രം കിട്ടിയതാണ് ചേലക്കരയില്‍ തങ്ങളുടെ വോട്ടുകളെന്നാണ് അന്‍വറിന്റെ പക്ഷം. ചേലക്കരയിലും പാലക്കാടും തന്റെ പാര്‍ട്ടി വലിയ സ്വാധീനമുണ്ടാക്കുമെന്നായിരുന്നു അന്‍വറിന്റെ വാദം. പാലക്കാട് പാര്‍ട്ടി പ്രകടനവും നടത്തി. പക്ഷേ, പിന്നീട് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു, ചേലക്കരയില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു