കാർ കൊണ്ടുപോയത് ബിജെപിക്കാരൻ രമേശ്; സുബൈര്‍ വധക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍
subair murder case


പാലക്കാട് സുബൈര്‍ വധക്കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതില്‍ പുതിയ വെളിപ്പെടുത്തല്‍. കള്ളിമുള്ളി സ്വദേശി രമേശിനാണ് താന്‍ വാഹനം നല്‍കിയതെന്ന് കാര്‍ ഉപയോഗിച്ചിരുന്ന അലിയാര്‍. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനാണ് രമേശെന്നും പൊലീസ് വീട്ടിലെത്തി വിവരങ്ങള്‍ തേടിയിരുന്നതായും അലിയാര്‍ പറഞ്ഞു.

അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞ് ഇന്നലെ രാവിലെയാണ് കാര്‍ ആവശ്യപ്പെട്ടത്. വാര്‍ത്തയ്ക്ക് പിന്നാലെ രമേശിനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ഓഫാണെന്നും അലിയാര്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട സുബൈറിന്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. രമേഷിന്റെ ഫോട്ടോയും നമ്പറുമുണ്ട്. കാര്‍ ആവശ്യപ്പെടുന്നതിന്റെ കോള്‍ റെക്കോര്‍ഡ് പൊലീസിന് കൈമാറിയെന്നും അലിയാര്‍.

Share this story