സുബൈർ വധക്കേസില്‍ നാല് പേർ കസ്റ്റഡിയിൽ

google news
subair
പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.

സുബൈർ വധക്കേസുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിൽ.ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. തുടർ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി പൊലീസ് വിവരം പുറത്തുവിട്ടത്. ഇവർ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഇവരെ ഇവിടെ നിന്ന് മാറ്റിയേക്കും.

 നേരത്തെ പാലക്കാട് നടന്ന മറ്റൊരു വെട്ടുകേസിലെ പ്രതികളുമായി ബന്ധപ്പെട്ട് വ്യാപക അന്വേഷണം പൊലീസ് നടത്തിയിരുന്നു. അതിലുൾപ്പെട്ട ആരെങ്കിലുമാണോ നിലവിൽ കസ്റ്റഡിയിലുള്ളത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇന്നലെയാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം.

Tags