കരുവന്നൂര്‍ തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും; സുരേഷ് ഗോപി

suresh

കരുവന്നൂര്‍ തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയം വേണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇ ഡി യുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്‌ട്രേഷന്‍ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു.


എന്നാല്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് ഇഡി ഉടന്‍ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. എംകെ കണ്ണന്‍, എസി മൊയ്തീന്‍ എന്നീ നേതാക്കള്‍ക്ക് കൂടി ഉടന്‍ നോട്ടീസെത്തുമെന്നാണ് വിവരം.

Tags