തൃശൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി

vande

തൃശൂർ: തൃശൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തൃശ്ശൂരിൽ രാവിലെ 9.25നാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. 

അതേസമയം, സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആർപിഎഫ് അറിയിച്ചു. 

Tags