സംസ്ഥാനത്ത് ഇന്നും വ്യാപകമഴയ്ക്ക് സാധ്യത
Aug 28, 2024, 09:22 IST
സംസ്ഥാനത്ത് ഇന്നും വ്യാപകമഴയ്ക്ക് സാധ്യത. വടക്കൻ മേഖലകളിൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയുള്ള മഴ സാധ്യതയാണ് കാലാവസ്ഥാവകുപ്പിൻ്റെ പ്രവചനം.
ശക്തമായ കാറ്റും, കടലിലെ മോശം കാലാവസ്ഥയും മുൻനിർത്തി കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മലയോര തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.