സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

The state school art festival is lit up
The state school art festival is lit up

തിരുവനന്തപുരം: ഇനി അ​ഞ്ചു​നാ​ൾ ക​ലാ​കേ​ര​ള​ത്തി​​ന്‍റെ ക​ണ്ണും ക​ര​ളും തലസ്ഥാന നഗരിയിലെ 25 വേ​ദി​ക​ൾ​ക്ക്​ ചു​റ്റു​മാ​കും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 63ാം പതിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചതോടെ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാങ്കത്തിന് തുടക്കമായി.

പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടിയാണ് അധ്യക്ഷത വഹിച്ചത്. രാവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസാണ് പതാക ഉയർത്തിയത്. കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച നൃത്താവിഷ്കാരത്തോടെയാണ് മേളക്ക് തുടക്കമായത്.

249 ഇ​ന​ങ്ങ​ളി​ൽ 15000ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ്​ വേ​ദി​ക​ളി​ൽ നി​റ​യു​ക. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലു​കാ​ച്ചി​യ​തോ​ടെ ഊ​ട്ടു​പു​ര​യും സ​ജീ​വ​മാ​യിരുന്നു. ക​ലോ​ത്സ​വ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ നൃ​ത്ത​രൂ​പ​ങ്ങ​ളാ​യ മം​ഗ​ലം​ക​ളി, പ​ണി​യ​നൃ​ത്തം, പ​ളി​യ നൃ​ത്തം, മ​ല​പു​ല​യ ആ​ട്ടം, ഇ​രു​ള നൃ​ത്തം എ​ന്നി​വ പു​തി​യ ഇ​ന​ങ്ങ​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags