കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്

google news
aadharav

ഇത്തവണത്തെ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ മലയാളത്തിന്റെ പ്രിയ താരങ്ങളെ ആദരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കാൻ മേളയിൽ പിയർ അജെന്യൂ പുരസ്‌കാരം നേടിയ സന്തോഷ് ശിവൻ, ഗ്രാൻറ് പ്രി പുരസ്‌കാരം നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദൂ ഹാറൂൺ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കാണ് സംസ്ഥാന സർക്കാരിന്റെ ആദരവ്. 

ജൂൺ 13 ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
 

Tags