സംസ്ഥാനത്ത് 3,488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
covid

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3,488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതൽ കേസുകൾ (987). തിരുവനന്തപുരത്ത് 620 പേർക്കും കോട്ടയത്ത് 471 പേർക്കും രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൊവിഡ മരണം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 26ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടക്കുന്നത്. 

Share this story