വയനാട് മാനന്തവാടിയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി

dfdfdf

മാനന്തവാടി : വയനാട് മാനന്തവാടിയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടിയത് . ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ എന്നീ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. പഴകിയ ചിക്കൻ ഫ്രൈ, മീൻ കറി, ദോശ, കാലാവധി കഴിഞ്ഞ ശീതളപാനിയങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. 

Share this story