നെടുമങ്ങാട് ഹോട്ടലില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന;2 ഹോട്ടലുകള്‍ക്ക് നോട്ടീസ്

google news
stale food Food security

തിരുവനന്തപരം നെടുമങ്ങാട് ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. 2 ഹോട്ടലുകള്‍ പൂട്ടാന്‍ നോട്ടീസ് നല്‍കി. പതിനൊന്നാംകല്ലില്‍ പ്രവര്‍ത്തിക്കുന്ന കിച്ചന്‍ സല്‍ക്കാര, ഡീലക്‌സ് എന്നീ ഹോട്ടലുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഹോട്ടലുകളെന്നും നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് കിറ്റുകളും പിടിച്ചെടുത്തു. എട്ട് കടകളിലായിരുന്നു പരിശോധന നടന്നത്. 

നേരത്തെ മെഡിക്കല്‍ കോളേജ് പരിസരത്തെ 11 ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം കണ്ടെത്തിയിരുന്നു. വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച അഞ്ച് ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി. ഇന്ത്യന്‍ കോഫീ ഹൗസ്, ഹോട്ടല്‍ ആര്യാസ്, കീര്‍ത്തി ഹോട്ടല്‍, വിന്‍ ഫുഡ്‌സ്, സാഗരം ഫാസ്റ്റ് ഫുഡ് എന്നിവയ്ക്കാണ് നോട്ടീസ്. ഈ ഹോട്ടലുകളിലെ അടുക്കളകള്‍ വൃത്തി ഹീനമായ രീതിയിലായിരുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

കൊടുവള്ളി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് കൊടുവള്ളിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും നടത്തിയ പരിശോധനയിലാണ് ഉപയോഗശ്യൂനമായതും പഴയതുമായ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തിയത്. പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയ സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

Tags