തിരുവല്ലത്ത് വീട്ടിൽ കയറി യുവാവിനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

police8

തി​രു​വ​ല്ലം : തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​ണ്ടി​ത്ത​ട​ത്ത് വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ കു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഒ​ന്നാം പ്ര​തി​യാ​യ തി​രു​വ​ല്ലം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ അ​മ്പു ഭ​വ​നി​ൽ അ​മ്പു എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നും സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ത​മി​ഴ്നാ​ട് സേ​ല​ത്തു നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും തി​രു​വ​ല്ലം പോ​ലീ​സ് പ​റ​ഞ്ഞു.

മാ​ർ​ച്ച് 29 ന് ​വ​ണ്ടി​ത്ത​ടം ഷാ​മി​ല മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന ഷ​ഫീ​ഖ് എ​ന്ന​യാ​ളെ​യാ​ണ് പ്ര​തി​യും സം​ഘ​വും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് ക​ത്രി​ക​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ല്പി​ച്ച​ത്. ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യി ബ​ന്ധം വേ​ണ്ടെ​ന്ന് സ​ഹോ​ദ​ര​നോ​ട് പ​റ​ഞ്ഞ് വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പി​ടി​യി​ലാ​യ യു​വാ​വ് ക്രി​മി​ന​ൽ ലി​സ്റ്റി​ലും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Tags