ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ
സംസ്ഥാനത്ത് പുതിയ കരിയർ നയമുണ്ടാക്കും : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ പ്ലസ്ടു ഫലപ്രഖ്യാപനം ഈ മാസം 21ന് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈ വർഷത്തെ എസ്എസ്എൽസി ഫലം അല്പം മുമ്പാണ് മന്ത്രി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികളുള്ളത്. 3024 പേരാണ് മലപ്പുറത്ത് നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

ഇത്തവണ എസ്എസ്എൽസിക്ക് 99.26 ശതമാനം വിജയമാണുള്ളത്. 2134 സ്കൂളുകളാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്. സർക്കാർ ; 760, എയിഡഡ് ; 942, അൺഎയിഡഡ് ; 432 എന്നിങ്ങനെയാണ് നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ.

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44363 വിദ്യാര്‍ത്ഥികളാണ്. ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ ജില്ല കണ്ണൂരാണ്, 99.76 ശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികളാണ്. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂരും ഏറ്റവും കുറവ് വയനാട്ടിലുമാണ്.

എസ്എസ് എൽ സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല. 

Share this story