പരിയാരം സുബ്രഹ്‌മണ്യ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യഞ്ജം ഏപ്രിൽ മൂന്നിന് ആരംഭിക്കും

gjtc

കണ്ണൂര്‍ : മട്ടന്നൂര്‍ പരിയാരം   സുബ്രഹ്‌മണ്യ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യഞ്ജം സംഘടിപ്പിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ക്ഷേത്ര പുനരുദ്ധാരണ  പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് യഞ്ജം സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ 3 മുതല്‍  10വരെ നടക്കുന്ന യഞ്ജത്തിന്റെ ആചാര്യന്‍ കïമംഗലം പരമേശ്വരന്‍ നമ്പൂതിരിയാണ്.  3ന് വൈകുന്നേരം 4 മണിക്ക് കലവാ നിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി യഞ്ജാചാര്യനെ സ്വീകരിക്കും.  വൈകുന്നേരം 4.30 ന് സപ്താഹദീപം തെളിയിക്കല്‍, ആചാര്യവരണം, പാദപൂജ ചടങ്ങുകള്‍ എന്നിവ നടക്കും.  

തുടര്‍ന്ന് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയ്ക്കര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് , മോചിത പ്രകൃതി മോക്ഷ, രാജേഷ് പടിഞ്ഞാറ്റില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്രം മേല്‍ശാന്തി ഗോവിന്ദന്‍ തച്ചേടത്ത് മഠത്തില്‍ സംബന്ധിക്കും.  

പരമേശ്വരന്‍ നമ്പൂതിരി ശ്രീമദ് ഭാഗവത മാഹാത്മ്യ വര്‍ണ്ണത നടത്തും.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭാഗവത സപ്താഹ പാരായണവും വ്യാഖ്യാനവും ആചാര്യന്റെ നേതൃത്വത്തില്‍ നടത്തും. സമൂഹ നാമജപം, വിഷ് സഹസ്രനാമ ജപം, എന്നിവയും നിറമാല, സപ്താഹിപൂജ, പറനിറയ്ക്കല്‍ , വിശേഷാല്‍ അര്‍ച്ചനകള്‍, വഴിപാടുകള്‍ എന്നിവയും നടക്കും.  

എല്ലാദിവസവും ഭക്തത ജനങ്ങളുടെ വഴിപാടായി അന്നപ്രസാദ വിതരണവും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍  ക്ഷേത്ര സേവാ സമിതി ഭാരവാഹികളായ  പി.എം. സജീവ്, അശോകന്‍ ചേലോറ, ഇ.വി. മനോജ്, വി.വി. മുരളീധരന്‍ എന്നിവര്‍  പങ്കെടുത്തു.

Tags