ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ് : ഒരാള്‍ കൂടി അറസ്റ്റില്‍
sreenivasan murder
പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി സിറാജുദീന്‍ ആണ് അറസ്റ്റിലായത്. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ നടത്തിയ ഗൂഡാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിവിധ കൊലക്കേസുകളില്‍പ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നും സഞ്ജിത് വധക്കേസ് പ്രതികള്‍ക്കും സിറാജുദ്ദീന്‍ സഹായം നല്‍കിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച ദൃശ്യങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.

Share this story